Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drawing Board

Palakkad

ചിത്രകാരി അ​ഫ്സ്താ​ന​യെ തേ​ടി ഡ്രോ​യിം​ഗ് ബോ​ർ​ഡെ​ത്തി

കൊ​ഴി​ഞ്ഞാ​മ്പാ​റ: കു​ടും​ബ പ​രാ​ധീ​ന​ത​ക്കി​ട​യി​ലും ചി​ത്ര​ക​ല​യു​മാ​യി മു​ന്നേ​റു​ന്ന വി​ദ്യാ​ർ​ഥി​നി അ​ഫ്സ്താ​ന​യ്ക്കു ഡ്രോ​യിം​ഗ് ബോ​ർ​ഡു സ​മ്മാ​ന​മാ​യി ന​ൽ​കി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണ​ൻ.

വീ​ട്ടി​ലെ​ത്തി ബോ​ർ​ഡും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും കൈ​മാ​റി. അ​ഫ്സ്താ​ന​യു​ടെ ചി​ത്ര​ക​ലാ അ​ഭി​രു​ചി​യെ​ക്കു​റി​ച്ചും ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​ണ്ണ​ന്‍റെ സ​ഹാ​യ​ഹ​സ്ത​മെ​ത്തി​യ​ത്. ചു​മ​രു​ക​ളി​ലും പു​സ്ത​ക​ങ്ങ​ളി​ലു​മാ​യി അ​ഫ്സ്താ​ന വ​ര​ച്ച നൂ​റു​ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ൾ സ​മീ​വ​വാ​സി​ക​ളും അ​ങ്ങ​നെ ആ​ദ്യ​മാ​യി നേ​രി​ൽ​ക​ണ്ടു. ച​ള്ള​പ്പാ​ത​യി​ൽ പ​ള്ളി​ക്കു​സ​മീ​പം വാ​ട​ക​വീ​ട്ടി​ലാ​ണ് അ​ഫ്സ്താ​ന​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും താ​മ​സം.

Latest News

Corehub Up